മൂന്നാർ നെറ്റിമേട് ഭാഗത്ത് വീണ്ടും 'പടയപ്പ'യിറങ്ങി; തേയില കൊളുന്തുമായി പോയ വാഹനം ആന തടഞ്ഞു, ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങിയോടി

New Update

മൂന്നാർ: മൂന്നാർ നെറ്റിമേട് ഭാഗത്ത് വീണ്ടും കാട്ടുകൊമ്പൻ പടയപ്പയിറങ്ങി. തേയില കൊളുന്തുമായി പോയ വാഹനം ആന തടഞ്ഞു. ആനയെ കണ്ടതോടെ ഡ്രൈവർ വാഹനത്തിൽനിന്നിറങ്ങിയോടി രക്ഷപ്പെട്ടു. വാഹനത്തെ ഒന്നും ചെയ്യരുതെന്ന് ഡ്രൈവർ പറയുന്നത് വിഡിയോയിലുണ്ട്.

Advertisment

publive-image

ഇന്നലെ വൈകിട്ടാണ് സംഭവം. പടയപ്പ വാഹനത്തെ തൊട്ടുനോക്കിയതല്ലാതെ, ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. മണിക്കൂറൂകളോളം സ്ഥലത്ത് നിലയുറപ്പിച്ച ആന പിന്നീട് കാട്ടിലേക്കു മടങ്ങി. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് പടയപ്പ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത്.

Advertisment