New Update
Advertisment
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിൽ മരത്തിന് മുകളിലായാണ് കുരങ്ങിനെ കണ്ടെത്തിയത്. രാവിലെ ആനിമൽ കീപ്പർമാരാണ് കുരങ്ങിനെ കണ്ടെത്തിയത്. പ്രകോപനമൊന്നും ഉണ്ടാക്കാതെ കുരങ്ങ് തനിയേ താഴെ ഇറങ്ങിവരുന്നത് വരെ കാത്തിരിക്കാനാണ് നിലവിൽ മൃഗശാല അധികൃതർ തീരുമാനിച്ചത്.
കുരങ്ങ് അക്രമകാരിയല്ലെന്നും ആശങ്ക വേണ്ടെന്നും മൃഗശാല അധികൃതർ പറഞ്ഞു. കുരങ്ങിനെ തുറന്ന് വിട്ടത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മൃഗശാല ഡയറക്ടർ അബു ശിവദാസ് വ്യക്തമാക്കി.