ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യാനുള്ള പ്രവണതയുണ്ട്, മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്

New Update

തിരുവനന്തപുരം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിന് സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യാനുള്ള പ്രവണതയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.മോഹന്‍ റോയ് ചെയര്‍മാനായുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൊട്ടാരക്കര കോടതിയില്‍ സമര്‍പ്പിച്ചു.

Advertisment

publive-image

മെയ് 10 ന് പുലര്‍ച്ചെയാണ് സംഭവം, പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദീപ് എന്നയാള്‍ വിളിക്കുകയും ജീവന്‍ അപകടത്തിലാണെന്ന് പറയുകയും ചെയ്തു. പിന്നീട് പോലീസ് സ്ഥലത്തെത്തുകയും പരുക്കേറ്റ നിലയിലായിരുന്ന സന്ദീപിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുകയായിരുന്നു.

തീര്‍ത്തും ശാന്തനായിരുന്ന ഇയാള്‍ മുറിവ് പരിശോധിക്കുന്നതിനിടെയാണ് പെട്ടന്ന് പ്രകോപിതനായി അക്രമം നടത്തിയത്. അക്രമിയെ കീഴ്പെടുത്താനുള്ള ശ്രമം പൊലീസ് തുടരുന്നതിനിടെയാണ് ഒറ്റപ്പെട്ടുപോയ ഡോക്ടര്‍ വന്ദനയെ പ്രതി പിന്തുടര്‍ന്ന് ചെന്ന് കുത്തിയത്

Advertisment