എസ് എൻ കോളേജിൽ എസ്എഫ്ഐയും എഐഎസ്എഫും തമ്മിലുള്ള സംഘർഷം; കൊല്ലത്ത് നാളെ എഐഎസ്എഫിൻ്റെ നേതൃത്വത്തിൽ പഠിപ്പ് മുടക്കും

New Update

publive-image

കൊല്ലം: എസ് എൻ കോളെജിൽ എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ സംഘർഷം.അക്രമണത്തിൽ പ്രതിഷേധിച്ച് എഐഎസ് എഫ് നാളെ കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കും. സംഘർഷത്തിൽ 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സാരമായി പിരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

രാവിലെ പതിനൊന്നരയോടെയായിരുന്നു സംഘർഷം. കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്‍റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു. സംഘമായി ചേർന്ന് മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

കോളെജിലെ ലഹരി ഉപയോഗത്തിൽ എസ്എഫ്ഐക്ക് പങ്കുണ്ടെന്നും തെളിവ് പുറത്തുവിടുമെന്ന് ഭയവും ആക്രമണത്തിന് കാരണമായെന്ന് എഐഎസ്എഫ് പറയുന്നു. കോളെജിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കൾ വരെ മർദ്ദിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തകർ ആരോപിക്കുന്നു. സംഘർഷത്തിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

Advertisment