മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് വ്യാജഫോട്ടോ പ്രചരിപ്പിച്ചു; എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍

New Update

ആറന്മുള: സിംഹാസനത്തിലിരിക്കുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് എ.എ റഹീം എംപിയുടെ ചിത്രം ചേര്‍ത്ത് വ്യാജഫോട്ടോ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ അനീഷ് കുമാറിനെ ചെറുതുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

പുരവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം മോര്‍ഫ് ചെയ്തായിരുന്നു അനീഷ് കുമാര്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ എ.എ റഹീം എംപി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സിംഹാസനത്തിലിരിക്കുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രം മോര്‍ഫ് ചെയ്ത് റഹീമിന്റെ ചിത്രം ചേര്‍ത്തായിരുന്നു പ്രതികള്‍ പ്രചരിപ്പിച്ചത്. അനീഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയായിരുന്നു റഹീം എംപി പൊലീസിനെ സമീപിച്ചത്.

Advertisment