വീണ്ടും മുങ്ങി: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മരത്തിന്റെ മുകളിൽ നിന്നു കാണാതായി

New Update

തിരുവനന്തപുരം: മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മരത്തിന്റെ മുകളിൽനിന്നു വീണ്ടും കാണാതായി. ഇന്നു രാവിലെയാണ് കുരങ്ങ് മരത്തിൽനിന്നു ചാടിപ്പോയതെന്ന് കരുതുന്നു.

Advertisment

publive-image

അമ്പലമുക്ക് ഭാഗത്തുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി. മാർബിൾ കടയുടെ സമീപത്ത് കുരങ്ങനെ കണ്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ നാട്ടുകാർ എടുത്ത ഫോട്ടോ പരിശോധിച്ചപ്പോൾ നാടൻ കുരങ്ങാണെന്നു വ്യക്തമായി.

ചൊവ്വാഴ്ചയാണു മൃഗശാലയിലേക്കു പുതിയതായി കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിൽ ഒരെണ്ണം ചാടിപ്പോയത്. അഞ്ച് ദിവസമായിട്ടും കുരങ്ങിനെ തിരിച്ച് കൂട്ടിലെത്തിക്കാൻ മൃഗശാല അധികൃതർക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ നാലു ദിവസം കുരങ്ങ് മൃഗശാലയിലെ വലിയ മരത്തിൽ ഉണ്ടായിരുന്നു.

Advertisment