New Update
ഇടുക്കി: പ്രശസ്ത നടൻ പൂജപ്പുര രവി (86) മറയൂരിൽ അന്തരിച്ചു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു മരണം.
Advertisment
നാടക രംഗത്തിലൂടെയാണ് പൂജപ്പുര രവി സിനിമയിലേക്ക് എത്തുന്നത്. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചു. വേലുത്തമ്പിദവളയായിരുന്നു ആദ്യ ചിത്രം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളോളമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ആറ് മാസം മുൻപാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മകളുടെ വീട്ടിലേക്ക് മാറിയത്.