പല കോളജുകളിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം, എസ്എഫ്ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടേ ? അതിന് ‘പിണറായി വ്യാജകലാശാല’ എന്നു പേരുമിടാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

New Update

തിരുവനന്തപുരം: പല കോളജുകളിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം, എസ്എഫ്ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടേയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അതിന് ‘പിണറായി വ്യാജകലാശാല’ എന്നു പേരുമിടാമെന്ന് രാഹുൽ പരിഹസിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവച്ച ലഘു കുറിപ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം.

Advertisment

publive-image

‘‘പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം ഈ എസ്എഫ്ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടേ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം.’ – രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയതെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമാവുകയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും കേരള സർവകലാശാല വൈസ് ചാൻസലർക്കും പരാതി ലഭിക്കുകയും ചെയ്തതോടെ, ഇന്നലെ സമാപിച്ച എസ്എഫ്ഐ ജില്ലാ സമ്മേളനത്തിൽ രൂപീകരിച്ച ജില്ലാ കമ്മിറ്റിയിൽ നിഖിലിനെ ഉൾപ്പെടുത്തിയില്ല.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉൾപ്പെട്ട വിവാദവും മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഉൾപ്പെട്ട വിവാദവും കത്തിനിൽക്കുന്നതിനിടെയാണ് പുതിയ വിവാദം. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം.

Advertisment