'കേരളത്തിലെ ഹിന്ദുക്കള്‍ ലീഗിന് വോട്ട് ചെയ്യും, കമ്യൂണിസ്റ്റിന് വോട്ട് ചെയ്യും. രാഷ്ട്രീയബോധം ഇല്ലാത്തവർ'; കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി ബി.ഗോപാലകൃഷ്ണന്‍

New Update

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ ബോധം കുറവായതുകൊണ്ടാണ് കെ.സുരേന്ദ്രന്‍ തോറ്റതെന്ന് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Advertisment

publive-image

'കേരളത്തിലുള്ള ഹിന്ദുക്കള്‍ ലീഗിന് വോട്ട് ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യും. അവരുടെ തകർച്ചക്ക് കാരണമാവുന്നവർക്കൊക്കെ വോട്ട് ചെയ്തുകൊണ്ടിരിക്കും. അങ്ങനെ കുറേ ഹിന്ദുക്കളുണ്ടിവിടെ. ഞാന്‍ അതില്‍ നിഷേധം ഒന്നും പറയുന്നില്ല.'- ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഈ സ്ഥിതി അല്ലായിരുന്നെങ്കിൽ, ഇന്ന് വയനാട്ടില്‍ ലീ​ഗിനുള്ള ശക്തി പോലെ കേരളത്തില്‍ പലയിടത്തും ബിജെപി വരുമായിരുന്നു. ഹിന്ദുക്കളുടെ ഈ രാഷ്ട്രീയബോധം ഇല്ലായ്മയാണ് സുരേന്ദ്രന്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മുസ്‌ലിം ലീഗിന് വര്‍ഗീയതയുണ്ടോ’ എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisment