New Update
കോഴിക്കോട്: വ്യാജരേഖ കേസിൽ ആരോപണവിധേയയായ കെ വിദ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് മേപ്പയൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത വിദ്യയെ ഇന്നലെ അർദ്ധരാത്രിയോടെ അഗളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
Advertisment
അതേസമയം, വ്യാജ രേഖ നൽകിയിട്ടില്ലെന്ന് വിദ്യ പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് വിദ്യ ഇക്കാര്യം ആവർത്തിച്ചത്. കോൺഗ്രസ്സ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതിന് പിന്നിലെന്നും വിദ്യ പറഞ്ഞു.
കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് വിദ്യയെ അഗളി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിദ്യയുമായി പൊലീസ് പാലക്കാടേക്ക് തിരിച്ചു.