നീതി ലഭിച്ചതില്‍ സന്തോഷം, നീതി പീഠമെന്ന മതില്‍ ഇടിഞ്ഞിട്ടില്ല; നേരിട്ടത് വന്‍ മാധ്യമ വേട്ട: പ്രിയ വര്‍ഗീസ്

New Update

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. തനിക്ക് നീതി പീഠത്തില്‍ നിന്ന് നീതി ലഭിച്ചെന്നും നീതി തേടുന്നവരുടെ പ്രതീക്ഷയായ നീതി പീഠമെന്ന മതില്‍ ഇടിഞ്ഞിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.

Advertisment

publive-image

സംഭവത്തില്‍ തനിക്ക് നേരിടേണ്ടി വന്നത് വലിയ മാധ്യമ വേട്ടയാണ്. അഭിമുഖത്തിന്‍റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചിരുന്നു. ഇൻറർവ്യൂവിൽ പങ്കെടുക്കരുത് എന്ന തരത്തിലെ നീക്കങ്ങൾ നടത്തി. ഇതുമായി ബന്ധപ്പെട്ട വളരെയധികം ദുഃഖം അനുഭവിക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞു.

ഇൻറർവ്യൂവിന്‍റെ തലേന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ടാർജറ്റ് ചെയ്യുന്നതാണല്ലോ. പരാതി ഉള്ള വ്യക്തി ആദ്യം സമീപിക്കേണ്ടത് കോടതിയെയാണ്, മാധ്യമങ്ങളെയല്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയാണെന്നും അവര്‍ പറഞ്ഞു.

അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയില്‍ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

Advertisment