ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ.വിദ്യയെന്ന് അഭിഭാഷകൻ കോടതിയിൽ

New Update

മണ്ണാർക്കാട്: ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ.വിദ്യയെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയപ്പോളാണ് ഇക്കാര്യം പറഞ്ഞത്. വിദ്യക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കില്ല. വ്യാജരേഖാക്കേസ് കെട്ടിച്ചമച്ചതാണ്. പിന്നിൽ ഗൂഢാലോചനയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. മണ്ണാർക്കാട് കോടതിയിൽ നാളെ ജാമ്യാപേക്ഷ സമർപ്പിക്കും.

Advertisment

publive-image

എന്നാൽ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഒളിയിടം പൊലീസ് വ്യക്തമാക്കിയില്ല. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്ത് നിന്നാണ് ഇന്നലെ രാത്രി വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. എന്നാൽ ആരുടെ വീട്ടിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ‌

ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വിദ്യ പൊലീസിന് മൊഴി നൽകിയിരുന്നു. മഹാരാജാസിന്‍റെയെന്നല്ല ഒരു കോളജിന്‍റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Advertisment