New Update
പാലക്കാട് : വ്യാജ രേഖാ കേസിൽ കെ വിദ്യയ്ക്ക് ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിൽ പാസ്പോർട്ട് ഹാജരാക്കണം, 50,000 രൂപ കെട്ടിവെക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. വിദ്യയെ നീലേശ്വരം പൊലീസ് കൊണ്ടു പോകും.
Advertisment
വിദ്യ ബോധപൂർവം തെളിവ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. താനുണ്ടാക്കിയ വ്യാജരേഖ നശിപ്പിച്ചതായും ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ പറഞ്ഞു. സർട്ടിഫിക്കറ്റിന്റെ ഒർജിനൽ വിദ്യയുടെ കയ്യിലാണ്. വ്യാജരേഖ എവിടെയാണ് ഉണ്ടാക്കിയതെന്ന് കണ്ടെത്തണം. കേസിന്റെ തുടക്കത്തിൽ തന്നെ വിദ്യ ഒളിവിൽ പോയി. പ്രോസിക്യൂഷൻ പറഞ്ഞു.