വ്യാജഡിഗ്രി ; അബിന്‍ സി രാജ് അറസ്റ്റിലായത് വിമാനത്താവളത്തിൽ വെച്ച്; അബിനെ പൊലീസ് നാട്ടില്‍ എത്തിച്ചത് പാസ്പോര്‍ട്ടടക്കം റദ്ദാക്കുമെന്നറിയിച്ചതിനെ തുടർന്ന്, ഇന്ന് വിശദമായി ചോദ്യം ചെയ്യും

New Update

publive-image

Advertisment

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജ് പിടിയിലായത്  കൊച്ചി വിമാനത്താവളത്തില്‍ വെച്ച്. കായംകുളം പൊലീസാണ് അബിനെ കസ്റ്റഡിയിലെടുത്തത്. വ്യാജ ഡിഗ്രി കേസില്‍ ഒന്നാം പ്രതി നിഖില്‍ തോമസിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയത് അബിന്‍ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കടുത്ത പൊലീസ് സമ്മര്‍ദ്ദത്തിലാണ് അബിൻ  നാട്ടില്‍ എത്തിയത്.  പാസ്പോര്‍ട്ടടക്കം റദ്ദാക്കുമെന്നറിയിച്ചാണ് അബിനെ പൊലീസ് നാട്ടില്‍ എത്തിച്ചത്. നിഖിലിന് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനാണെന്നാണ് നിഖിലിന്‍റെ മൊഴി. അബിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് വിശദമായി ചോദ്യം ചെയ്യും

അതേസംയം മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മര്‍ദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്‍ മാലിദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

മുന്‍പ് എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിന്‍. മുന്‍ എസ് എഫ് ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് ഒന്നാം പ്രതിയായ നിഖിലിന്റെ മൊഴി.

ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയിലടക്കം പൊലീസ് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.

Advertisment