ബിസ്കറ്റ് വാങ്ങാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 70 കാരൻ അറസ്റ്റിൽ

New Update

കൊട്ടാരക്കര: കടയിൽ ബിസ്കറ്റ് വാങ്ങാൻ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധൻ അറസ്റ്റിൽ. ചിതറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് (70) പിടിയിലായത്.

Advertisment

publive-image
ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നായർ നടത്തിവരുന്ന കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് ചിതറ പൊലീസിൽ പരാതി നൽകി.

കൊട്ടാരക്കര ഡി വൈ എസ് പി വിജയകുമാർ ജി ഡിയുടെ നിർദേശപ്രകാരം ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment