ഞാന്‍ മരിച്ചിട്ടില്ല, കൊല്ലത്തെ വീട്ടില്‍ സുഖമായി ഇരിക്കുന്നു; ഈ അടുത്ത് ഒരു സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപ്രാതം മരിക്കുന്നതായി അഭിനയിച്ചിരുന്നു. പ്രമോഷന്റെ ഭാഗമായി ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിരുന്നു. ഇതു കണ്ടു തെറ്റിദ്ധരിച്ചാകാം ഞാൻ മരിച്ചെന്ന് വാർത്ത പ്രചരിക്കാൻ കാരണം; ടി.എസ്.രാജു

New Update

കൊല്ലം: സിനിമാ–സീരിയൽ– നാടക നടൻ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാർത്ത. ഇന്നു രാവിലെ മുതലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. നടന്മാര്‍ ഉള്‍പ്പെടെ അനുശോചനക്കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും കൊല്ലത്തെ വീട്ടിൽ സുഖമായി ഇരിക്കുന്നെന്നും ടി.എസ്.രാജു പ്രതികരിച്ചു.

Advertisment

publive-image

‘‘ഈ അടുത്ത് ഒരു സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപ്രാതം മരിക്കുന്നതായി അഭിനയിച്ചിരുന്നു. പ്രമോഷന്റെ ഭാഗമായി ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിരുന്നു. ഇതു കണ്ടു തെറ്റിദ്ധരിച്ചാകാം ഞാൻ മരിച്ചെന്ന് വാർത്ത പ്രചരിക്കാൻ കാരണം.’’– ടി.എസ്.രാജു പറഞ്ഞു. വാർത്ത പ്രചരിച്ചതിനു പിന്നാലെ രാവിലെ മുതൽ തുടർച്ചയായി ഫോൺകോളുകൾ വരുന്നുണ്ടെന്നും എന്നാൽ ‘ദ് ഷോ ഈസ് ഗോയിങ് ഓൺ’ എന്നും അദ്ദേഹം പറഞ്ഞു.

‘ആത്മ’ അസോസിയേഷൻ വൈസ് പ്രസിഡന്റായ നടൻ കിഷോർ സത്യ ആണ് ടി.എസ്.രവി മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് ആദ്യ സ്ഥിരീകരിച്ചത്. റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ രവിയെ കിഷോർ സത്യ ഫോണിൽ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു.

ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കർ’ എന്ന ചിത്രത്തിൽ അവതരിപ്പിച്ച സർക്കസ് മാനേജരുടെ വേഷമാണ് ടി.എസ്.രാജുവിനു വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്. ചിത്രത്തിലെ ‘ദ് ഷോ മസ്റ്റ് ഗോ ഓൺ’ എന്ന രാജുവിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അൻപതോളം സിനിമകളിൽ രാജു അഭിനയിച്ചിട്ടുണ്ട്.

Advertisment