New Update
കാഞ്ഞങ്ങാട്: കാസർകോട് കരിന്തളം ഗവ.കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. പൊലീസ് കസ്റ്റഡി അപേക്ഷ നൽകില്ലെന്നാണ് വിവരം. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിനു പിന്നാലെയാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Advertisment
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി 3 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ടു നീലേശ്വരം പൊലീസ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകിട്ട് 5 വരെ ഹാജരാകാനാകില്ലെന്ന് വിദ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് ഹാജരായ വിദ്യയെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.