വ്യാജരേഖയുടെ ‘ഒറിജിനൽ’ കണ്ടെത്താനോ അത് തയാറാക്കാൻ ആരാണ് സഹായിച്ചതെന്നു കണ്ടെത്താനോ അഗളി പൊലീസിനെ പോലെ നീലേശ്വരം പൊലീസിനും താൽപര്യമില്ല; കെ.വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്ത് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി നീലേശ്വരം പൊലീസ്

New Update

കാസർകോട്: വ്യാജരേഖ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്ത് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി നീലേശ്വരം പൊലീസ്. വ്യാജരേഖയുടെ ‘ഒറിജിനൽ’ കണ്ടെത്താനോ അത് തയാറാക്കാൻ ആരാണ് സഹായിച്ചതെന്നു കണ്ടെത്താനോ അഗളി പൊലീസിനെ പോലെ നീലേശ്വരം പൊലീസിനും താൽപര്യമില്ലെന്നാണു സൂചന.

Advertisment

publive-image

എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുണ്ടാക്കിയ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷത്തോളം വിദ്യ കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തു, സർക്കാരിന്റെ ശമ്പളവും പറ്റി. അതുകൊണ്ടു തന്നെ വ്യാജരേഖയുടെ ഉറവിടം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ വിദ്യ കൊടുത്ത മൊഴി അപ്പാടെ പകർത്തി നീലേശ്വരം പൊലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടാണ്.

നിർണായകമായ പല വിവരങ്ങളും വിദ്യയിൽനിന്നു കിട്ടാനുണ്ടെന്നിരിക്കെ കൂടുതൽ ചോദ്യം ചെയ്യാൻ പോലും താൽപര്യമില്ല. അഗളി പൊലീസിനു നൽകിയ അതേ മൊഴി തന്നെയാണ് വിദ്യ ഇവിടെയും നൽകിയത്. വ്യാജരേഖ നിർമിച്ചത് സ്വന്തം ഫോണിലാണെന്നും ഈ ഫോൺ നഷ്ടപ്പെട്ടുമെന്നുമാണു വിദ്യയുടെ വാദം.

മൊബൈൽ ഫോണിൽ മഹാരാജാസ് കോളജിന്റെ സീലടക്കം നിർമിക്കാൻ കഴിയുമോയെന്ന സാധാരണക്കാരനുണ്ടാകുന്ന സംശയം പോലും നീലേശ്വരം പൊലീസിനില്ലെന്നതും കൗതുകകരമാണ്.

Advertisment