New Update
Advertisment
കൊച്ചി: നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ഓറിയോൺ ഏജൻസി ഉടമ സജു ശശിധരൻ പിടിയിൽ. കേസിലെ മൂന്നാം പ്രതിയായ ഇയാൾ കൊച്ചിയിൽ വച്ചാണ് പിടിയിലായത്. പാലാരിവട്ടത്തു നിന്നാണ് ഇയാളെ പൊലീസ് പികൂടിയത്. കേസിൽ ഇന്നു രാവിലെയാണ് സജുവിനെ പൊലീസ് പ്രതി ചേർത്തത്.
നിഖിൽ തോമസിന് നൽകാനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ രണ്ടാം പ്രതിയായ അബിൻ സി രാജ് ഓറിയോൺ ഏജൻസി വഴിയാണ് സംഘടിപ്പിച്ചത്. സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റും ടിസിയും ഉൾപ്പെടെയുള്ള ഒരു സർവകലാശാലയിൽ ചേരുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വ്യാജമായി നൽകിയിരുന്നു.
രണ്ട് ലക്ഷം രൂപ നിഖിൽ തോമസിൽ നിന്നു വാങ്ങിയാണ് അബിൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു.