കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദിച്ചു ; തൃത്താലയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

New Update

publive-image

Advertisment

തൃത്താല: കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു. തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പിലാണ് ആക്രമണം നടന്നത്.

പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ ആഷിഫ് (28), ജീവനക്കാരനായ തൃത്താല കണ്ണന്നൂർ സ്വദേശി കൃഷ്ണപ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പിൽ എത്തിയ രണ്ട് പേർ കുപ്പിയിൽ പെട്രോൾ വാങ്ങാൻ വന്നതായിരുന്നു.

എന്നാൽ, പമ്പുകളിൽ നി​ന്ന് കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​ക​രു​തെ​ന്ന നി​യ​മം വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി​യ​തിനാൽ കുപ്പിയിൽ പെട്രോൾ തരുവാൻ നിവൃത്തിയില്ലെന്ന് ജീവനക്കാർ മറുപടി നൽകി.

ഇതിൽ ഇവർ പ്രകോപിതരാകുകയും, പിന്നീട് ഇടിവള ഉപയോഗിച്ച് തങ്ങളെ മർദ്ദിക്കുകയുമായിരുന്നെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു.

Advertisment