New Update
Advertisment
തിരുവനന്തപുരം: സ്വർണാഭരണ പ്രേമികൾക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,405 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. അതേസമയം, ശനിയാഴ്ച സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ശനിയാഴ്ച ഉയർന്നത്.
കഴിഞ്ഞ മാസം 29ന് ആ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 43,080 രൂപയിൽ സ്വർണവില എത്തിയശേഷം, പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വില ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്. വരും ദിവസങ്ങളിലും സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.