തൃശൂർ: 2018ലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ ലൈക്കിനു വേണ്ടി ഇപ്പോഴത്തേത് എന്ന വിധം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി കെ.രാജൻ.
/sathyam/media/post_attachments/g64nk9TaYVCu1kMYeNE3.jpg)
കേരളത്തിൽ ഭീതിജനകമായ സാഹചര്യമില്ല. 24 മണിക്കൂർ കഴിഞ്ഞാൽ മഴ കുറയുമെന്നും പിന്നെ, 12നു മാത്രമേ മഴ ഉണ്ടാവൂ എന്നുമാണ് കാലാവസ്ഥാ നിരീക്ഷണമെന്ന് മന്ത്രി വ്യക്തമാക്കി.
ഡാമുകളിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. പെരിങ്ങൽകുത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജാഗ്രത ആവശ്യമുണ്ടെന്നും ഭീതി വേണ്ടെന്നും മന്ത്രി പറഞ്ഞു.