പാലക്കാട്: മുസ്‍ലിം വിഭാഗത്തെ ദേശീയതലത്തിൽ കോൺഗ്രസ് അവഗണിക്കുകയാണെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. ‘‘കേരളത്തിൽ കോൺഗ്രസിന് എത്ര മുസ്‌ലിം എംപിമാരുണ്ട്. കോൺഗ്രസിന്റെ ഇടപെടലിലാണ് സെമിനാറിൽ പങ്കെടുക്കാനില്ലെന്ന് മുസ്‌ലിം ലീഗിന് പറയേണ്ടി വന്നത്. അത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. സെമിനാറിൽ പങ്കെടുക്കുന്നത് മുന്നണി മാറ്റമായി കാണേണ്ടതില്ല.’’– എ.െക.ബാലൻ പറഞ്ഞു.
/sathyam/media/post_attachments/U8ECD90wlwtfNLsd2GqP.jpg)
കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കേണ്ടെന്നായിരുന്നു മുസ്‌ലിം ലീഗ് നേതൃയോഗ തീരുമാനം. യുഡിഎഫിലെ മറ്റുഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ.
സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്.