തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
/sathyam/media/post_attachments/nNO0WdRUilDfGhiIOoYw.jpg)
ആരുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ബോട്ട് മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികളെ കാണാതായത്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ സിസിലിന്റെ (40) മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ മറ്റു 2 പേർക്കായി തിരച്ചിൽ തുടരുന്നു.