ഏക സിവില്‍ കോഡിനെതിരായി സിപിഐഎം കോ‍ഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ വര്‍ഗീയ വാദികളൊ‍ഴിച്ച് ആര്‍ക്കും പങ്കെടുക്കാമെന്ന് എം വി ഗോവിന്ദന്‍

New Update

കോ‍ഴിക്കോട്: ഏക സിവില്‍ കോഡിനെതിരായി സിപിഐഎം കോ‍ഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ വര്‍ഗീയ വാദികളൊ‍ഴിച്ച് ആര്‍ക്കും പങ്കെടുക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . ആര്‍ എസ് എസ് – ബി ജെ പി അജണ്ടയ്ക്ക് എതിരാണ് സെമിനാറെന്നും ദേശീയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഏക സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്‍റെ ആസൂത്രിത അജണ്ടയാണ്. ഇതിനെതിരായ പ്രതിഷേധം സെമിനാറില്‍ ഒതുങ്ങില്ല. ഫാസിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഫാസിസത്തിനെതിരായി ഒന്നും ചെയ്തില്ലെന്നും സെമിനാറില്‍ ക്ഷണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment