കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയൽ: പരിശോധനകൾക്ക് പോലീസ് സംരക്ഷണം ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി

New Update

publive-image

Advertisment

തിരുവനന്തപുരം: കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാൻ നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ്. ജില്ലാ പോലീസ് മേധാവിമാർക്കാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിന് വിവിധ വകുപ്പുകൾ പരിശോധന നടത്തുമ്പോൾ പോലീസ് സംരക്ഷണവും സഹായവും നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

വിലക്കയറ്റം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

Advertisment