എല്ലാവരും പാർട്ടിയുടെ ഭാഗം,സെമിനാറിൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; എംവി ഗോവിന്ദൻ മാസ്റ്റർ

New Update

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് സെമിനാറിൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എല്ലാവരും പാർട്ടിയുടെ ഭാഗമാണെന്നും താനും ക്ഷണിക്കപ്പെട്ടിട്ടല്ല പരിപാടിയിൽ പങ്കെടുക്കുന്നതന്നും,  ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

Advertisment

publive-image

കോഴിക്കോട് ഇടതുപക്ഷത്തിന്റെ മുൻകൈയിൽ സംഘടിപ്പിക്കുന്ന സെമിനാർ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമായിരിക്കും. ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവിൽകോഡെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ മാധ്യമങ്ങൾക്കെന്തിനാണ് വേവലാതിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ ചോദിച്ചു. ഇപിക്ക് ഒരു തരത്തിലുമുള്ള അസംതൃപ്തിയും ഇല്ല. സെമിനാറിന്റെ മഹിമ കെടുത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എകെ ബാലൻ വ്യക്തമാക്കി.

Advertisment