തിരുവനന്തപുരം: കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും സതീശൻ പറഞ്ഞു.
/sathyam/media/post_attachments/ThwsRt3LQaP3cfvQC16n.jpg)
കെഎസ്ആർടിസിയോട് സർക്കാരിന് കടുത്ത അവ​ഗണനയാണുള്ളത്. ഈ സംവിധാനത്തെ തകർത്ത് തരിപ്പണമാക്കി. മനപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ് സിൽവർ ലൈനുമായി സർക്കാർ മുന്നോട്ടുപോകുന്നത്. ബദൽ പദ്ധതിയെ പറ്റി സർക്കാർ എന്തുപറയുന്നെന്ന് അറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് തങ്ങൾ നിലപാട് പറയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിൽവർ ലൈനിനെ എതിർത്തത് അത് സംസ്ഥാനത്തിന് സാമ്പത്തിക ദുരന്തവും പാരിസ്ഥിതിക ദുരന്തവും ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ്. വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തിയാകുന്നു. സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. കെഎസ്ആർട്ടിസി പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട്, അതുകൊണ്ടാണ് മറ്റൊരു സ്ഥാപനം തുടങ്ങിയത്. ലാഭമുള്ള റൂട്ടുകൾ പുതിയ കമ്പനിയിലേക്ക് മാറ്റിയെന്നും സതീശന്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us