/sathyam/media/post_attachments/y9jiEeYyTaV2E3f2hdzu.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ കുറവില്ല. ഇന്നു ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് മരണകാരണം.
13,248 പേരാണ് ഇന്ന് പനിക്ക് ചികിത്സ തേടിയത്. പത്ത് പേർക്ക് എച്1 എൻ1 സ്ഥിരീകരിച്ചു. രണ്ട് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
പുറത്തു നിന്നു എത്തിയവർക്കാണ് മലേറിയ ബാധിച്ചത്. മരിച്ച നാല് പേരിൽ രണ്ട് പേരുടെ ജീവനെടുത്തതും എലിപ്പനി, ഡെങ്കിപ്പനികളാണെന്നും സംശയിക്കുന്നു.