/sathyam/media/post_attachments/Fzh7SJwO7VcEC1E46d6F.jpg)
കൊച്ചി: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സർക്കാർ നിയോഗിച്ച ജസ്റ്റീസ് ശശിധരന് കമ്മീഷന് നിയമനം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹെെക്കോടതി.
മൂന്ന് എസ്എന്‍ഡിപി യോഗം അംഗങ്ങള്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. വിഷയത്തില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
എസ്എന്‍ഡിപി യോഗം വാര്‍ഷിക തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരുന്നു. സാധാരണ ജനപ്രാതിനിധ്യ രീതിയിലാണ് 200ല്‍ പരം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്താറുള്ളത്.
ഇത്തവണയും അത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ റിട്ടേര്‍ഡ് ജസ്റ്റീസ് ശശിധരന് കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് മൂന്ന് അംഗങ്ങള്‍ ഹൈക്കോടതിയില്‍ എത്തിയത്. ഇതേ തുടർന്നാണ് കോടതിയുടെ നടപടിയും