ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: കേന്ദ്രസർക്കാർ നിരോധിച്ച നോട്ടുമായി തമിഴ്‌നാട് സ്വദേശി കേരളത്തിൽ പിടിയിൽ. ധർമ്മപുരി സ്വദേശി കോട്ടാൽ മണിയത്ത് ഹള്ളിയിലെ തിരുജ്ഞനാമൂർത്തിയാണ് പിടിയിലായത്.
Advertisment
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്തിന് സമീപത്ത് വെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്. തിരുജ്ഞാന മൂർത്തിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
1000 രൂപയുടെ ഇരുന്നൂറോളം നിരോധിത നോട്ടുകൾ ഇയാളുടെ കയ്യിൽ നിന്നും പോലീസ് കണ്ടെടുത്തത്. നിരോധിത നോട്ടുകൾ എന്തിനാണ് സൂക്ഷിച്ചതെന്ന് കണ്ടെത്താൻ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.