/sathyam/media/post_attachments/VaCxLFugKagiGY07uImm.jpg)
തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിർത്താന്‍ കോർപ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭ നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍വ സൗകര്യങ്ങളൊരുക്കി മേക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയിരുന്നു. പദ്ധതി കാലയളവിൽ 1000 കോടി അനുവധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സർക്കാർ തയാറാകുന്നതായി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ് ഷിപ്‌മെന്‍റ് കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. വഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും അനുവദിക്കും.