Advertisment

കേരള ബജറ്റ്; സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് വില ഉയരും

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും.

കെ ഫോണിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. സ്റ്റാർട്ട് അപ്പ് മിഷന് 90.5 കോടി രൂപ പ്രഖ്യാപിച്ചു. ടെക്നോ പാർക്കിന് 26 കോടി രൂപയും ഇൻഫോപാർക്കിന് 35 കോടി രൂപയും മാറ്റിവച്ചു. ആകെ 120.5കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയിട്ടുള്ളത്.

പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ പറഞ്ഞു. ഇതോടെ സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചു. പൊതുജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് ജനവിരുദ്ധമാണെന്നും പകൽ കൊള്ളയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റിൽ‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും. ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിത്. എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു.

നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സര്‍ക്കാര്‍ ചെയ്യുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. ‘ജനങ്ങളുടെ മുകളിൽ അധിക ഭാരം ചുമത്തുന്നു. ഇതാണോ ഇടത് ബദൽ? കൊള്ള അടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിൻ്റെ ദുരന്തം ആണ് ഇപ്പൊൾ സംസ്ഥാനം നേരിടുന്നത്’- അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment