New Update
Advertisment
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുൻ സംസ്ഥാന ഭാരവാഹികളുടെ പരാതിയിൽ പരാതിക്കാരിയായ നജ്മ തബഷീറ നാളെ കോടതിയിൽ മൊഴി നൽകും. ഹരിതയുടെ പിരിച്ചുവിട്ട കമ്മിറ്റിയിലെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു നജ്മ.
ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഐപിസി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. ലൈംഗിക അധിക്ഷേപ പരാതിയിൽ വെള്ളയിൽ പോലീസ് എടുത്ത കേസിൻ്റെ തുടർ നടപടിയാണിത്.