60 അടി താഴ്ചയിലുള്ള കിണറിൽ കുടുങ്ങി; യുവാവിനെ പുറത്തെത്തിക്കാൻ സമാന്തരമായി കുഴിയെടുത്ത് രക്ഷിക്കാൻ ശ്രമം തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം : കിണറ്റിൽ റിങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ കിണറ്റിൽ കുടുങ്ങിപ്പോയ തൊഴിലാളിക്കായി രക്ഷാപ്രവർത്തനം തുടരുന്നു. കൊട്ടിയം പുഞ്ചിരിച്ചിറയിലാണ് സംഭവം. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റിൽ കുടുങ്ങിപ്പോയത്.

Advertisment

ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സുധീർ അപകടത്തിൽ പെട്ടത്. 60 അടി താഴ്ചയുള്ള കിണറിനുള്ളിലാണ് ഇയാൾ കുടുങ്ങിയത്. ഇയാളെ കണ്ടെത്താനായി സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. പൊലീസിനും അഗ്‌നിരക്ഷാ സേനയ്‌ക്കുമൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

Advertisment