നിപ്പ സമ്പർക്കപ്പട്ടികയിൽ 257 പേർ; കൂടുതൽ പരിശോധനാ ഫലം ഇന്ന് അറിയാം

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ ലക്ഷണങ്ങളുള്ള ഏഴുപേരുടേയും, മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 35 പേരുടേയും പരിശോധനഫലം ആരോഗ്യമന്ത്രി രാവിലെ പുറത്തുവിടും. കുട്ടിയുടെ അമ്മയുടേത് ഉൾപ്പടെ ഇന്നലെ വന്ന പത്ത് ഫലങ്ങളും നെഗറ്റീവായിരുന്നു.

Advertisment

സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽപേരുടെ സാംപിളുകൾ ഇന്ന് പരിശോധനയ്‌ക്ക് അയയ്‌ക്കും. സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പർക്കമുണ്ടായവരുടെ പട്ടികയിൽ 6 പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. 257 പേരും രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ്.

ഇതിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വിശദീകരിച്ചു. അതേസമയം നിപ്പയിൽ കൂടുതൽ പരിശോധന നടത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിൽ ഇന്നും പനിബാധിതരെ കണ്ടെത്താൻ സർവേ നടത്തും.

നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സ്ഥലത്ത് കാട്ടുപന്നികളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ മൃഗസംരക്ഷണവകുപ്പ് അവയുടെ സ്രവം കൂടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

NEWS
Advertisment