Advertisment

അത്തം പിറന്നു ! ഇനി മലയാളിക്ക് ഓണനാളുകള്‍. വീടുകള്‍ക്ക് മുന്നില്‍ ഇന്നു മുതല്‍ പൂക്കളമൊരുങ്ങും. തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങിലൊതുങ്ങും ! കോവിഡ് കാലത്ത് എത്തുന്ന രണ്ടാമത്തെ ഓണം. ജാഗ്രതയോടെ ഓണനാളുകളെ വരവേറ്റ് മലയാളികള്‍ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ഇന്ന് അത്തം. മലയാളിക്ക് ഇനി ആഘോഷത്തിന്റെ നാളുകള്‍. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും. അതിജീവനത്തിന്റെ പ്രതീക്ഷകളുമായാണ് വീണ്ടുമൊരു ഓണക്കാലമെത്തുന്നത്. അത്ര അപൂര്‍വമല്ലെങ്കിലും മഴനിറഞ്ഞ കര്‍ക്കിടക നാളുകളിലാണ് ഇത്തവണ അത്തംപിറന്നതെന്ന പ്രത്യേകതയുമുണ്ട്.

Advertisment

publive-image

കോവിഡിന്റെ പശ്ചാത്തലത്തില്‍ അത്തചമയമൊക്കെ ഇത്തവണയും ചടങ്ങുകളില്‍ മാത്രം ഒതുങ്ങും. തൃപ്പൂണിത്തുറ അത്തചമയവും പേരിനു മാത്രമെ കാണൂ.

ഈ അത്തത്തിനുമുണ്ട് ഒരു പ്രത്യേകത. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്.

നാളെ രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. അതിനാല്‍ വ്യാഴാഴ്ച തന്നെയാണ് അത്തം വരുന്നതെന്ന് ജ്യോതിഷരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ചിങ്ങം ഒന്ന് 17നാണ്. 21-നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഇത്തവണ ചടങ്ങുകള്‍ മാത്രമാണുള്ളത്.

കോവിഡിനിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലമാണിത്. പുത്തനുടുപ്പുകളും പൂപ്പൊലിമയും ഉത്സവാന്തരീക്ഷവും സദ്യവട്ടങ്ങളും ഒക്കെ നിറയുന്ന ഓണക്കാലത്തില്‍നിന്ന് ഏറെ വ്യത്യസ്തമായി സാമൂഹിക അകലവും മാസ്‌കുമൊക്കെ നിര്‍ബന്ധമായ കാലം. ഈ ഓണവും ജാഗ്രതയോടെ ആഘോഷിക്കാം.

onam
Advertisment