ഇന്ന് തിരുവോണം.. ആഘോഷങ്ങളും ആര്‍പ്പുവിളികളും കോവിഡിന്റെ പരിധിയില്‍ വരുമ്പോഴും മാവേലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളക്കര ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

ഇന്ന് തിരുവോണം. ആഘോഷത്തിനുള്ള അവസാന വട്ട ഒരുക്കത്തിനായി ഉത്രാട ദിനത്തിരക്കിലമർന്ന് നാടും നഗരവും. അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന  ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം സമുചിതമായി ആഘോഷിക്കുന്ന സുദിനമാണിന്ന്.

Advertisment

പ്രോട്ടോക്കോൾ  നിയന്ത്രണങ്ങൾക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീർക്കുകയാണ് മലയാളികൾ.  ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങളില്ല. എങ്കിലും, വീട്ടകങ്ങളിലെ ആഘോഷങ്ങൾക്ക് കുറവില്ല.

മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു.

കാലമെത്ര തന്നെ മാറിയാലും ഓണമുള്ളടത്തോളം മലയാളി മലയാണ്മ മറക്കില്ലെന്നുറപ്പാണ്. കെട്ടുകാഴ്ചകളെത്ര മാറിയാലും ഒരു മുണ്ടും നേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും... ഒപ്പം മാവേലി തമ്പുരാനും.

ഇത്തവണ കൂടി 'സോപ്പിട്ട്', 'മാസ്കിട്ട്', 'സൂക്ഷിച്ചോണം'. എല്ലാ വായനക്കാർക്കും സത്യം ഓൺലൈൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

NEWS
Advertisment