New Update
Advertisment
വയനാട്: ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും. വിദ്യാർത്ഥിക്ക് കൺസഷൻ കാർഡില്ലാത്തതു ചോദ്യം ചെയ്ത കണ്ടക്ടറെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തുന്നത്.
ബത്തേരിയിൽ നിന്നു കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോളജ് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.