Advertisment

ആത്മവിശ്വാസവും  നാട്ടുകാരുടെ പിന്തുണയും കൊണ്ട്  ആദിവാസികളിൽ നിന്നും വീണ്ടും ഒരു വനിത ഡോക്ടർ 

New Update

publive-image

Advertisment

അഗളി: അട്ടപ്പാടിയിലെ ഇരുള വിഭാഗത്തില്‍ നിന്നും എംഎസ് മെഡിക്കല്‍ ബിരുദം നേടിയ ആദ്യ വനിത ഡോക്ടറായി തുളസി.അച്ഛന്‍ മുത്തുസ്വാമിയും അമ്മ കാളിയമ്മയുമാണ് തുളസിയുടെ പ്രചോദനം. 'ലോകത്തെ മാറ്റാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം'എന്ന നെല്‍സൻ മണ്ടേലയുടെ വാക്കുകള്‍ പോലെ,സാമൂഹികമായി തിരസ്‌കരണം നേരിടുന്ന ഒരുപാട് പേര്‍ക്ക് പ്രചേദനമാവുകയാണ് തുളസി.അട്ടപ്പാടിയില്‍ തന്നെ പ്രാക്ടീസ് നടത്തണമെന്നാണ് തുളസിയുടെ ആഗ്രഹം.അതിനുള്ള പരിശ്രമത്തിലാണ് തുളസി.

2017ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് നേടിയത്.എംബിബിഎസ് ബിരുദം നേടിയതേടെ തുടര്‍ പഠനം നടത്താന്‍ തീരുമാനിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്ന് എംഎസ് സര്‍ജറി പൂര്‍ത്തീകരിച്ചെന്ന ആദ്യവനിതയെന്ന നേട്ടവും തുളസി സ്വന്തമാക്കി. തുളസിയുടെ നാട്ടുകാരിയായ ലക്ഷ്മിപ്രിയയും എംബിബിഎസ് ബിരുദം നേടിയിരുന്നു.22 വര്‍ഷത്തിന് ശേഷമാണ് ഇരുള വിഭാഗത്തില്‍ നിന്ന് രണ്ട് പേര്‍ ഡോക്ടര്‍മാരാകുന്നത്. 1995ല്‍ ചിറ്റൂര്‍ ഊരിലെ മുഡുക വിഭാഗക്കാരിയായ ഡോ. കമലാക്ഷിയാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്.

കാവുണ്ടിക്കല്‍ തമിഴ് മീഡിയം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് തുളസി പഠനം തുടങ്ങിയത്.പിന്നീട് അഗളി സര്‍ക്കര്‍ സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പാസായി. തുടര്‍ന്ന് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റില്‍ ചേര്‍ന്നു. എംഎസ് റെസിഡെന്റഷിപ്പ് പൂര്‍ത്തിയാക്കുക എന്നതാണ് തുളസിയുടെ അടുത്ത ലക്ഷ്യം

 

Advertisment