സംഗീത ലോകത്തിലെ മഹാത്ഭുതവും, തൃശൂരിന്റെ അഭിമാനവുമായ മലയാളത്തിലെ ആദ്യ മ്യൂസിക് ഡയറക്ടർ കെ.ജെ.ജോയിയെ സ​ന്ദർശിച്ച് സാമൂഹിക, സാംസ്കാരിക പ്രവർത്തകർ

New Update

മാധ്യമ വാർത്തകളെ തുടർന്ന് സംഗീത ലോകത്തിലെ മഹാത്ഭുതവും, തൃശൂരിന്റെ അഭിമാനവുമായ മലയാളത്തിലെ ആദ്യ മ്യൂസിക് ഡയറക്ടർ കെ.ജെ.ജോയിയെ തൃശൂരിലേക്ക് ക്ഷണിക്കുവാനും, ക്ഷേമം അന്വേഷിക്കാനും സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരിയും, ജോയിയുടെ അസി.സെക്രട്ടറിയായിരുന്ന എ.സി.ജോൺസന്റെ മകൻ ജേക്കബ് ജോണും ചെന്നൈയിലുളള വസതിയിൽ സന്ദർശിച്ചു.

Advertisment

publive-image

ഒരുപാട് പാട്ടുകൾക്ക് ഈണം നൽകിയ മ്യൂസിക് ഡയറക്ടർ, 13000 ൽ അധികം ഗാനങ്ങൾക്ക് കീബോർഡ് വായിച്ച് റിക്കോർഡ് സൃഷ്ടിച്ച തൃശൂരിന്റെ അഭിമാനവും, മലയാളത്തിലെ ആദ്യ സംഗീത സംവിധായകനുമായ കെ.ജെ.ജോയ് നിരവധി സിനിമകൾക്ക് വേദിയായ ചെന്നൈയിലെ മറീന ബീച്ചിന് സമീപത്തുള്ള സാന്തോം ചർച്ചിന് തൊട്ടടുത്ത കൽപ്പന ഹൗസിലാണ് താമസിക്കുന്നത്. നിലവിൽ ഒരു സിനിമയുടെ സെറ്റ് ഒരുക്കുന്നണ്ടായിരുന്നു അദ്ദേഹത്തിന്റെ വസതിയിൽ.

പഴയ പാട്ടുകൾ കേട്ടും, ഉറ്റ ചങ്ങാതിമാരെ ഓർത്തും, ആരോഗ്യം വീണ്ടെടുത്താൽ തൃശൂരിൽ വരുവാനും, തൃശൂർക്കാരുടെ സ്നേഹാദരവ് ഏറ്റുവാങ്ങാനും ആഗ്രഹിച്ചുകൊണ്ടും കാത്തിരിക്കുകയാണ് അദ്ദേഹം.

വീട്ടിൽ ചെന്നപ്പോൾ ഗാന ഗന്ധർവൻ കെ.ജെ.യേശുദാസ്, നടൻ മധു, നെല്ലിക്കുന്നിലെയും, ചേലക്കോട്ടുകരയിലെയും ചങ്ങാതിമാരെയും, തൃശൂരിലെ ഇളയച്ചന്റെയും മറ്റു കുടുംബക്കാരെയും കൂടാതെ വോയ്സ് ഓഫ് തൃശൂർ ടീമിനെയും, സുഹൃത്തുക്കളെയും, സ്ഥാപനങ്ങളെയും പറ്റി അന്വേഷിച്ചു.

ആരാധകർക്ക് മുത്തങ്ങളും, ചുബനങ്ങളും നേരുകയും, വന്നതിൽ സന്തോഷം പങ്കുവെച്ചുമാണ് നാട്ടിലേക്ക് യാത്രയയച്ചത്.

Advertisment