കേരളം കോവിഡ് മുക്തം; സംസ്ഥാനത്ത് മൂന്നുവർഷത്തിന് ശേഷം ആദ്യമായി കോവിഡ് കേസുകൾ പൂജ്യത്തിൽ; രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതർ 50ൽ താഴെ മാത്രം!

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളം കോവിഡ് മുക്തം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിലെത്തി. ഇത് ആദ്യമായാണ് മൂന്നുവർഷത്തിനുശേഷം കോവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്.

സംസ്ഥാനത്തു നിലവിൽ‍ 1033 കോവിഡ് ബാധിതരുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ കണക്കുകളിൽ രോ​ഗ ബാധിതർ ആരുംതന്നെ ഇല്ല. നേരത്തെ 2020 മേയ് 7ന് കോവിഡ് പുജ്യം ആയിരുന്നു. എന്നാൽ പിന്നീട് ഇത് വീണ്ടും കൂടിയിരുന്നു. ശേഷം മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് കോവിഡ് കോസുകൾ റിപ്പോർട്ട് ചെയ്യാത്ത ദിവസം എത്തുന്നത്.

ജൂലൈ ഒന്നാം തീയതി 12 പേർക്കും രണ്ടിന് 3 പേർക്കും മൂന്നാം തീയതി ഏഴ് പേർക്കും പോസിറ്റീവ് ആയിരുന്നു. നാലിന് ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ 50ൽ താഴെ പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്.

Advertisment