Advertisment

'താനാരാ... എന്തുകാണിക്കാനാണ് ഇതു പറയുന്നത് ഫോണ്‍വച്ചിട്ടു പോകു... ഞാന്‍ ചുമ്മാ പറയുന്നതല്ല മടുത്തിട്ട് പറയുന്നതാണ് '' ! ചാനല്‍ ചര്‍ച്ചയ്ക്കിടെ പിസി ജോര്‍ജിനോട് സ്വന്തം വീട്ടില്‍ നിന്നും ഉയര്‍ന്ന സ്ത്രീ ശബ്ദം പറഞ്ഞതിങ്ങനെ ! ആ വൈദീകന്റെ നമ്പര്‍ ഇങ്ങെടുത്തുതാ; ആ അച്ചന്റെ തന്തയ്ക്ക് ഞാന്‍ വിളിക്കാമെന്ന് ജോര്‍ജ് ! ജോര്‍ജ് പറഞ്ഞു നിര്‍ത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും സ്ത്രീ ശബ്ദം ഉയര്‍ന്നു. പിന്നാലെ വ്യക്തിപരമായ സംഭാഷണം കേള്‍ക്കേണ്ടന്നു പറഞ്ഞ് പിസി ജോര്‍ജിന്റെ വീഡിയോ കട്ട് ചെയ്യാന്‍ പിസിആറില്‍ നിര്‍ദേശം നല്‍കി നികേഷും. വീഡിയോ കാണാം...

New Update

publive-image

Advertisment

കൊച്ചി: 'ഈശോ' സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ മുന്‍ എംഎല്‍എ പിസി ജോര്‍ജിനോട് ഫോണ്‍വച്ചിട്ട് പോകാന്‍ സ്വന്തം വീട്ടില്‍ നിന്നു തന്നെ നിര്‍ദേശം.

സിനിമയുടെ സംവീധായകന്‍ നാദിര്‍ഷയും നടന്‍ ജയസൂര്യയും ഉള്‍പ്പെടെയുള്ള പാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. പിസി ജോര്‍ജിന്റെ വീഡിയോയിലൂടെ വീട്ടിലെ സംഭാഷണം കയറിവന്നതോടെ ലൈന്‍ കട്ട് ചെയ്യാന്‍ നികേഷ് കുമാര്‍ പിസിആറിന് നിര്‍ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ഈശോ സിനിമയ്ക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. ഇതിനിടെയില്‍ ഇതൊക്കെ പറയാന്‍ പിസി ജോര്‍ജ് ആരാണെന്ന ചോദ്യം നികേഷ് കുമാര്‍ ഉന്നയിച്ചു.

എന്നാല്‍ നികേഷ് ആരാണോ അതുതന്നെയാണ് താനും എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുപടി. അതിനിടെയില്‍ നാദിര്‍ഷ താന്‍ മുസ്ലീം ആയതിനാലാണ് സിനിമയെടുക്കുന്നത് കുഴപ്പമെന്ന് ഏതോ ഒരു വൈദീകന്‍ പറഞ്ഞുവെന്ന് പറയുകയും പിസി ജോര്‍ജ് അതില്‍ കയറിപ്പിടിക്കുകയുമായിരുന്നു.

വൈദീകന്റെ നമ്പര്‍ എടുത്തുതന്നാല്‍ താന്‍ അദ്ദേഹത്തിന്റെ തന്തയ്ക്ക് വിളിച്ചോളാമെന്നും ജോര്‍ജ് പറയുന്നതിനിടെയാണ് ജോര്‍ജിന്റെ വീട്ടില്‍ നിന്നും പെണ്‍ശബ്ദം ഉയര്‍ന്നത്. ''എന്തുകാണിക്കാനാണ് ഇതു പറയുന്നത്. നികേഷിന് വേറെ പണിയൊന്നുമില്ല. ഫോണ്‍വച്ചിട്ടു പോകു....ഞാന്‍ ചുമ്മാ പറയുന്നതല്ല മടുത്തിട്ട് പറയുന്നതാണ്...'' എന്ന ശബ്ദം കയറിവന്നത്.

താനാരാന്ന് വരെ നികേഷ് ചോദിച്ചുവെന്നും സ്ത്രീ ശബ്ദം ജോര്‍ജിനോട് പറയുന്നുണ്ട്. എന്നാല്‍ അതിന് താന്‍ മറുപടി നല്‍കിയെന്നു ജോര്‍ജ് തിരിച്ചും പറഞ്ഞു. ഇതോടെയാണ് അതു അവരുടെ വ്യക്തിപരമായ സംഭാഷണമാണെന്നും നമുക്ക് കേള്‍ക്കേണ്ടെന്നും പറഞ്ഞ് നികേഷ് ലൈന്‍ കട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

നേരത്തെ പിസി ജോര്‍ജ് ഈശോ സിനിമയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ സുഹൃത്താണ് താനെന്നും ഇക്കാര്യം ഷോണുമായി സംസാരിച്ചെന്നും നാദിര്‍ഷ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞിരുന്നു.

pc george
Advertisment