Advertisment

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബെവ്‌കോ ഔട്ട്ലെറ്റ് തുടങ്ങാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധം ! മദ്യശാലകള്‍ ബസ്റ്റാന്‍ഡില്‍ വന്നാല്‍ അത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയാകും ! കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡുകള്‍ മദ്യപരുടെ വിഹാര കേന്ദ്രമാകും. നിര്‍ത്തിയിട്ട ബസുകളില്‍ 'നില്‍പ്പനടി'കാരും വരും ! ബസ്സ്റ്റാന്‍ഡുകളിലെ സമാധാന അന്തരീക്ഷം തകര്‍ത്തുവേണോ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കല്‍ ?

New Update

publive-image

Advertisment

കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ഇടംകൊടുക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിതലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനം യാത്രക്കാര്‍ക്ക് ദോഷമാകുമെന്നാണ് പ്രതിഷധേിക്കുന്നവരുടെ നിലപാട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ നീക്കം ഭീഷണിയുണ്ടാക്കാനാണ് സാധ്യത.

ഭീമമായ തുക വാടകയിനത്തില്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ ഷോപ്പിങ് കോംപ്ലക്‌സുകളില്‍ മദ്യവില്‍പ്പന ശാലയ്ക്ക് ഇടംകൊടുക്കാമെന്ന തീരുമാനത്തിലെത്തിയത്. ഷോപ്പുകളിലെ സൗകര്യം മെച്ചപ്പെടുത്തണമെന്ന കോടതി വിധി കൂടിയുള്ള പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ തീരുമാനത്തെ ബെവ്‌കോയും സ്വാഗതം ചെയ്തു.

ബസ്റ്റാന്‍ഡുകളില്‍ ഔട്ട്‌ലെറ്റുകള്‍ കൂടി വന്നാല്‍ അത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നും കെഎസ്ആര്‍ടിസിയും കരുതുന്നു. എന്നാല്‍ ഇത് ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കാനാണ് സാധ്യത. മദ്യപരുടെ ശല്യം തീര്‍ക്കാനേ പിന്നെ അധികൃതര്‍ക്ക് സമയമുണ്ടാകു.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ ഇത് ബാധിക്കും. ഇപ്പോള്‍ തന്നെ ബെവ്‌കോ ഔട്ട്്‌ലെറ്റുകളുടെ പരിസരത്തുകൂടി സ്ത്രീകള്‍ക്ക് നടക്കാന്‍ മടിയാണ്. പലപ്പോഴും ഇവിടെ നില്‍ക്കുന്നവരുടെ മോശം കമന്റും ചില സമയങ്ങളിലെ മോശം പെരുമാറ്റവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്.

ഇനിയത് ബസ് സ്റ്റാ്ന്‍ഡുകളില്‍ കൂടി വന്നാല്‍ കൂടുതല്‍ മോശമാകാനാണ് സ്ഥിതി. സ്ത്രീ-യുവജന സംഘടനകളും ഇക്കാര്യത്തില്‍ എതിര്‍പ്പുയര്‍ത്താനാണ് സാധ്യത. ഇതിനു പുറമെ മദ്യപര്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളില്‍ പോലും മദ്യപാനത്തിന് താവളമാക്കാനിടയുണ്ട്.

ഒരു ചെറിയ ശതമാനം ഉദ്യോഗസ്ഥരും ചിലപ്പോള്‍ ഓഫീസുകള്‍ മദ്യപാന സ്ഥലങ്ങളായി ദുരുപയോഗം ചെയ്യാനും ഇടയുണ്ട്.

ksrtc
Advertisment