സഭാ പ്രതിനിധിയെന്ന പേരില്‍ നിരവധി തട്ടിപ്പുകേസിലെ പ്രതിയും ചാനല്‍ ചര്‍ച്ചയില്‍ ! കേസില്‍ പ്രതിയായി ജയിലില്‍ കിടന്നവരെ വരെ സഭാ പ്രതിനിധിയായി അവതരിപ്പിക്കുന്നത് സഭയെ അവഹേളിക്കാനുള്ള ചാനലുകളുടെ ഗൂഢനീക്കം. നര്‍ക്കോട്ടിക് ജിഹാദ് ചര്‍ച്ചയിലും തങ്ങളുടെ അജണ്ട രഹസ്യമായി നടപ്പാക്കി ചാനലുകള്‍. കളങ്കിത വ്യക്തിത്വങ്ങളെ തള്ളിപ്പറഞ്ഞ് സഭാ നേതൃത്വം ! സഭാ നിലപാട് പറയാന്‍ ഇവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സഭാ വക്താക്കള്‍. ചാനലുകള്‍ക്കെതിരെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം

New Update

publive-image

കൊച്ചി:നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ കത്തോലിക്കാ സഭയെ പ്രതിരോധത്തിലാക്കാന്‍ മുഖ്യധാര മാധ്യമങ്ങളുടെ നീക്കം സജീവം. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ നിരവധി തട്ടിപ്പുക്കേസുകളില്‍ പ്രതിയായി മാസങ്ങളോളം ജയിലില്‍കിടന്ന ഒരാളെയാണ് ചാനലുകള്‍ സഭയുടെ പ്രതിനിധി എന്ന പേരില്‍ അവതരിപ്പിച്ചത്.

Advertisment

സഭയുടെ ഔദ്യോഗിക വക്താക്കളെ ചാനല്‍ ചര്‍ച്ചയ്ക്ക് കിട്ടുമെന്നിരിക്കെ സഭ നേരത്തെ തന്നെ തള്ളിപ്പറഞ്ഞ നേതാക്കളെന്ന് നടിക്കുന്നവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നതില്‍ വിശ്വാസികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെളിപ്പെടുത്തിയ നര്‍ക്കോട്ടിക് ജിഹാദ് വിവാദം തന്നെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാനല്‍ ചര്‍ച്ചകള്‍. ഈ ചാനല്‍ ചര്‍ച്ചകളില്‍ ബിഷപ്പിന്റെ വാദം അവതരിപ്പിക്കാന്‍ സഭയുടെ ഔദ്യോഗിക വക്താക്കളെയും സഭ അനുവദിച്ചിരുന്നു.

എന്നാല്‍ ഔദ്യോഗിക നേതാക്കള്‍ ചര്‍ച്ചയ്ക്ക് വരുന്നത് ചര്‍ച്ച കൊഴുപ്പില്ലെന്ന തിരിച്ചറിവിലാണ് സഭപോലും തള്ളിപ്പറഞ്ഞവരെ ചര്‍ച്ചകയ്ക്ക് ചില ചാനലുകള്‍ വിളിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലാണ് ഇത്തരം ചില കടലാസ് സംഘടനകളുടെ പ്രതിനിധികള്‍ സഭയുടെ വാദം പറഞ്ഞ് രംഗത്തുവന്നത്. ഇതിനിടെയാണ് നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയും പല തവണയായി മാസങ്ങള്‍ ജയില്‍ വാസം അനുഭവച്ചതുമായ ആളുകളെ സഭയുടെ വാദം പറയാന്‍ ചാനലില്‍ കണ്ടത്. ഇതുകണ്ട വിശ്വാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്.

സഭയെയല്ല ഇവര്‍ പ്രതിനിധീകരിക്കുന്നതെന്നും വ്യക്തിപരമായ താല്‍പര്യം മാത്രമാണ് ഇവര്‍ പറയുന്നതെന്നും സഭയുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും സഭാ വക്താക്കള്‍ പറയുന്നുണ്ട്. ഇത്തരക്കാരെ സഭയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ വിളിക്കരുതെന്ന് ചാനലുകളെ അറിയിച്ചിട്ടുണ്ടെന്നും സഭാ നേതൃത്വവും വ്യക്തമാക്കുന്നു.

എന്നാല്‍ സഭയെ മനപ്പൂര്‍വം അവഹേളിക്കാനാണ് ചാനലുകള്‍ ഇത് ചെയ്യുന്നതെന്നാണ് സൂചന. സഭയെ പ്രതിനിധീകരിക്കുന്നവരുടെ വ്യക്തിത്വം കൂടി ഇത്തരം ചര്‍ച്ചകളില്‍ പരാമര്‍ശ വിധേയമാകും. ഇത്തരം കളങ്കിതരായവര്‍ സഭയെ പ്രതിനിധികരിച്ചു വരുമ്പോള്‍ ഇത് സഭയ്ക്ക് കൂടി നാണക്കേടാണ്.

ഇതുതന്നെയാണ് ചാനുലുകളും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ചാനലുകളുടെ നടപടികളില്‍ കടുത്ത പ്രതിഷേധമാണ് വിശ്വാസികള്‍ക്ക് ഉള്ളത്.

channels
Advertisment