കേരളം

നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ മറവില്‍ പാലാ രൂപതയുടെ കീഴിലെ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിക്കെതിരെ വ്യാജ പ്രചാരണത്തിന് നീക്കം ! ആശുപത്രിയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നിരിക്കെ ആശുപത്രിക്കായി പണം മുടക്കിയതാരെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയായില്‍ സര്‍വേയുമായി ഒരു കുപ്രസിദ്ധ പ്രൊഫൈല്‍ ! ഫേസ്ബുക്ക് വഴി വിവരം തേടിയ ശേഷം നാട്ടുകാര്‍ പറയുന്നു എന്ന പേരില്‍ യൂടൂബിലും ഫേസ്ബുക്കിലും വീഡിയോ ഇടുന്ന ഈ പ്രൊഫൈലിന്റെ നീക്കം സംശയാസ്പദം. ആതുരലോകത്ത് മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കെതിരെ വ്യാജപ്രചാരണത്തിനുള്ള നീക്കമോ ഇതെന്നു സംശയിച്ച് പൊതുസമൂഹം ! കോവിഡ് കാലത്തുപോലും മാതൃകയായിമാറിയ മാര്‍ സ്ലീവാ മെഡിസിറ്റിക്കെതിരായ നീക്കത്തിനു പിന്നില്‍ പുതിയ ഗൂഢാലോചനയോ ?

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, September 23, 2021

കോട്ടയം: പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവാ മെഡിസിറ്റിക്കെതിരെ വ്യാജ പ്രചാരണത്തിന് നീക്കം.

ചില സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈലുകളിലൂടെയാണ് ആശുപത്രിക്കെതിരെ വ്യാജപ്രചാരണത്തിന് നീക്കം തുടങ്ങിയത്. ആശുപത്രി ആരുടേതാണ്, ആരാണ് ആശുപത്രക്കായി പണം മുടക്കിയതെന്നൊക്കെയുള്ള ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സാമൂഹികമാധ്യമങ്ങളിലെ ഒരു സജീവമായ പ്രൊഫൈലില്‍ നിന്നും മാര്‍ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് ചില ചോദ്യങ്ങളോടെ പോസ്റ്റ് വന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ പോസ്റ്റില്‍ നിരവധി കമന്റും വന്നു. പാലായിലെ മാര്‍ സ്ലീവാ ആശുപത്രി ആരുടേതാണ് ? ആശുപത്രിക്കായി പണം മുടക്കിയത് ആരാണ് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.

ആദ്യ രണ്ടു മണിക്കൂറില്‍ തന്നെ 732 പേരാണ് ഇതില്‍ പ്രതികരിച്ചത്. ചിലരൊക്കെ നട്ടാല്‍ കുരുക്കാത്ത നുണയും ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളും ആശുപത്രിക്കെതിരെ പങ്കുവച്ചിട്ടുണ്ട്.

ഇത്തരം വിവരശേഖരണം നടത്തിയ ശേഷം നാട്ടുകാര്‍ പറയുന്നു എന്ന പേരില്‍ യൂടൂബില്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന സ്വഭാവമുള്ള പ്രൊഫൈലില്‍ നിന്നാണ് ഇത്തരമൊരു നടപടി ഉണ്ടായത്.

അതുകൊണ്ടുതന്നെ മാര്‍ സ്ലീവയ്ക്ക് എതിരെ വരും ദിവസങ്ങളില്‍ വ്യാജപ്രചാരണം നടത്താനാണ് ഇവരുടെ നീക്കമെന്നു തന്നെയാണ് സൂചന. ആശുപത്രിയെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ വിശദമായി ലഭ്യമാണെന്നിരിക്കെ ഫേസ്ബുക്കിലൂടെയുള്ള വിവരശേഖരണം ദുഷ്ടലാക്കോടെയാണെന്നാണ് വിവരം.

നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാലാ രൂപയുടെ കീഴിലുള്ള ആശുപത്രിയെ വ്യാജപ്രചാരണത്തിലൂടെ അപകീര്‍ത്തിപ്പെടുത്താനായിട്ടാണ് ഈ നീക്കമെന്നാണ് പല വിശ്വാസികളും സംശയിക്കുന്നത്. ഈ ചോദ്യമുന്നയിച്ച പ്രൊഫൈലില്‍ തന്നെ ഇതിനെതിരെ പലരും അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.

മാര്‍ സ്ലീവാ മെഡിസിറ്റി പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ മികച്ച അഭിപ്രായം നേടിയ സ്ഥാപനമാണ്. വെറും 50 രൂപമാത്രം രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്ന കേരളത്തിലെ തന്നെ ഏക ആശുപത്രിയാണ് പാലാ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി. കോവിഡ് കാലത്ത് ആശുപത്രി ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.

കോവിഡ് ബാധിച്ച ആളുകളെ വീട്ടിലെത്തി ചികിത്സിച്ചതും ഇതിനായി പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കി അയച്ചതുമൊക്കെ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ മാത്രം പ്രത്യേകതയായിരുന്നു. മിതമായ തുകമാത്രം ഈടാക്കി പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന സമീപനം ആശുപത്രി സ്വീകരിച്ചപ്പോള്‍ തന്നെ ഇവര്‍ക്കെതിരെ ചില വ്യാജ പ്രചാരണങ്ങളും നടന്നിരുന്നു.

ഇതിനെയൊക്കെ ആശുപത്രി അതിജീവിച്ചത് രോഗികളുടെ തുറന്നു പറച്ചിലും അനുഭവങ്ങള്‍ പങ്കിട്ടുമൊക്കെയായിരുന്നു. അതിനിടെയാണ് പാലാ രൂപതയുമായി ബന്ധപ്പെട്ട പുതിയ വിവാദത്തില്‍ ആശുപത്രിയെകൂടി ഉള്‍പ്പെടുത്താനുള്ള ഈ നീക്കം.

×