കേരളം

ടെറസിന്റെ മുകളിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 13 വയസ്സുകാരൻ മരിച്ചു

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, September 24, 2021

നെടുങ്കണ്ടം: ടെറസിന്റെ മുകളിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 13 വയസ്സുകാരൻ മരിച്ചു. വാഴവര പരപ്പനങ്ങാടി മടത്തും മുറിയിൽ ബിജു–സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡ് (അപ്പു) ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയതെന്നാണു പ്രാഥമിക നിഗമനം. നെടുങ്കണ്ടത്തെ ബിജുവിന്റെ സഹോദരിയുടെ വീട്ടിലാണ് അപകടം നടന്നത്.

×