ആതിരപ്പള്ളി സ്നോ സ്റ്റോമില്‍ കുടുംബ സമേതം അടിച്ചുപൊളിച്ച് ടി സിദ്ദിഖ് എംഎല്‍എ. മൈനസ് 10 ഡിഗ്രിയിലെ മഞ്ഞുമല വേറിട്ട അനുഭവമെന്ന് സിദ്ദിഖ് !

New Update

publive-image

തൃശൂര്‍: കോവിഡ് കാലത്തെ അടച്ചിടലിനുശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ ആതിരപ്പള്ളി സില്‍വര്‍ സ്റ്റോമിലെ സ്നോ പാര്‍ക്കില്‍ ഇന്നലെ രണ്ട് അപ്രതീക്ഷിത അതിഥികളെത്തി. യുവ എംഎല്‍എ ടി സിദ്ദിഖും ഭാര്യയും കവയിത്രിയുമായ ഷറഫന്നുസ ടി സിദ്ദിഖുമായിരുന്നു മൈനസ് 10 ഡിഗ്രിയിലുള്ള മഞ്ഞിന്‍റെ രൂപകല്പനയിലൂടെ ചുവടുറപ്പിച്ച് നടന്നു നീങ്ങിയത്.

Advertisment

സ്വകാര്യ സന്ദര്‍ശനത്തിനായി ചാലക്കുടിയിലെത്തിയപ്പോഴാണ് സിദ്ദിഖിന്‍റെ സുഹൃത്ത് യുത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുനീറിന്‍റെ ക്ഷണപ്രകാരം സ്നോ സ്റ്റോമിലെത്തുന്നത്. ഒരാഴ്ച മുമ്പായിരുന്നു ലോക്ക്ഡൗണ്‍ അടവുകള്‍ക്ക് ശേഷം സ്നോ സ്റ്റോം വീണ്ടും തുറന്നത്.

publive-image

കൊടും തണുപ്പിലെ മഞ്ഞില്‍ മൂടിയ അനുഭവം നുകരാന്‍ എത്തിയ സിദ്ദിഖും ഭാര്യയും സുഹൃത്തുക്കളും പാര്‍ക്കിലെ ജീവനക്കാര്‍ നല്‍കിയ നിര്‍ദേശ പ്രകാരം സ്നോ ജാക്കറ്റുകള്‍ അണിഞ്ഞ് കൈയില്‍ ഗ്ലൗസ് അണിഞ്ഞ്, പ്രത്യേകം തയ്യാറാക്കിയ ബൂട്ട്സുകളും അണിഞ്ഞാണ് പാര്‍ക്കിലേയ്ക്ക് പ്രവേശിച്ചത്. തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നേരം ഇവര്‍ പാര്‍ക്കിനുള്ളില്‍ അടിച്ചുപൊളിച്ചു. സ്നോ പാര്‍ക്കിലെ എല്ലാ റൈഡുകളും ഇവര്‍ ആസ്വദിച്ചു.

publive-image

വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാത്ത വിധം മനോഹരം എന്നാണ് ടി സിദ്ദിഖും ഷറഫന്നുസയും സ്നോ സ്റ്റോമിലെ അനുഭവത്തെ കുറിച്ച് പറഞ്ഞത്. ആ സന്തോഷം വിദേശത്തായിരുന്ന സ്നോ സ്റ്റോം എംഡി എ.ഐ ഷാലിമാറിനെ ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് സിദ്ദിഖ് മടങ്ങിയത്.

t siddique
Advertisment