Advertisment

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു ! ചോദ്യം ചെയ്തത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ഐജി ജി ലക്ഷമണ എന്നിവരെ ! ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തത് എഡിജിപി ശ്രീജിത്ത്. അനിതയെ പരിചയപ്പെട്ട വഴിയും മോന്‍സന്റെ മ്യൂസിയത്തിലെത്തിയ വഴിയും മുന്‍ ഡിജിപിയോട് ചോദിച്ചു. അന്വേഷണ പുരോഗതി നാളെ ഹൈക്കോടതിയെ അറിയിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയടക്കമുള്ളവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. എഡിജിപി എസ് ശ്രീജിത്താണ് മൊഴി രേഖപ്പെടുത്തിയത്.

മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് നാളെ ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് വിശദീകരണം തേടിയത്. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്‌റയോട് വിശദീകരണം തേടിയത്.

എഡിജിപി മനോജ് എബ്രഹാമിനോടും ഇതേ കാര്യങ്ങള്‍ തന്നെ ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ കല്യാണത്തിന് പോയതിനു ശേഷം തിരികെ മടങ്ങും വഴിയാണ് മ്യൂസിയത്തിലെത്തിയതെന്നാണ് ഇരുവരും പറഞ്ഞത്. അനിതാ പുല്ലായിലുമായി സാമൂഹ്യപ്രവര്‍ത്തക എന്ന പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നും മുന്‍ ഡിജിപി അന്വേഷണ സംഘത്തെ അറിയിച്ചു.

ലോക്‌നാഥ് ബെഹ്‌റ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചതിന് ശേഷമാണ് വീടിന് മുമ്പില്‍ പോലീസിന്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്. ഇത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും പോലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.

ഇതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സണുമായി അടുപ്പമുള്ള ട്രാഫിക് ഐ ജി ലക്ഷ്മണയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മോന്‍സണുമായി ഐജിയ്ക്ക് അടുത്തബന്ധമുണ്ടെന്നാണ് അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

കേസന്വേഷണത്തിന്റെ പുരോഗതി ക്രൈംബ്രാഞ്ച് നാളെ ഹൈക്കോടതിയെ അറിയിക്കും.

monson mavunkal
Advertisment