25
Tuesday January 2022
കേരളം

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുക്കിയ ജയദീപ് ആശാന് ഇപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി ! ജാമ്യമില്ലാ വകുപ്പില്‍ ഈരാറ്റുപേട്ട പോലീസ് എടുത്ത കേസില്‍ ‘കാവുകണ്ടം ജയാനാശാനെന്ന’ സ്വയം വിശേഷിപ്പിക്കുന്ന ജയദീപ് സെബാസ്റ്റ്യന്‍ ഒളിവില്‍. ജാമ്യം കിട്ടണമെങ്കില്‍ 5.30 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും ! കേസ് നടത്താനും നഷ്ടപരിഹാരം നല്‍കാനും സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ജയദീപിന്റെ പോസ്റ്റ്. ജാതിക്കാ ഉണങ്ങിയില്ലേയെന്ന് പരിഹസിച്ച് കമന്റുകള്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, December 4, 2021

കോട്ടയം: പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു. സസ്‌പെന്‍ഡ് ചെയ്ത ദിവസം സ്വന്തം പറമ്പിലെ ജാതിക്കാ പെറുക്കി വിറ്റോളമെന്നു ഗതാഗത മന്ത്രിയെ അടക്കം വെല്ലുവിളിച്ച ‘കാവുകണ്ടം ജയാനാശാനെ’ന്ന് സ്വയം പറഞ്ഞിരുന്ന ജയദീപ് സെബാസ്റ്റ്യന്‍ ഇപ്പോള്‍ സഹായം തേടിയാണ് നാട്ടുകാരെ സമീപിച്ചിരിക്കുന്നത്.

ജോലിയില്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും അതിനിടെ ഈരാറ്റുപേട്ട പോലീസ് എടുത്ത കേസില്‍ അറസ്റ്റു ഭയന്ന് ഒളിവിലാണെന്നും ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നുണ്ട്. അക്കൗണ്ട് നമ്പര്‍ അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കിയാണ് ജയദീപിന്റെ അഭ്യര്‍ത്ഥന.

നേരത്തെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെഎസ്ആര്‍ടിസിക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കി എന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ കോടതിയില്‍ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ എന്ന സ്ഥിതിയാണ്. അറസ്റ്റു ഭയന്ന് ഇയാള്‍ സംസ്ഥാനം വിട്ടെന്ന് ഇദ്ദേഹം തന്നെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജോലിയില്ലാത്ത തനിക്ക് ഇത്ര വലിയ തുക ഉണ്ടാക്കാനാവില്ലെന്നും സുമനസുകള്‍ സഹായിക്കണമെന്നും ഇയാള്‍ പറയുന്നു.

നേരത്തെ ജയദീപിന്റെ ലൈസന്‍സും ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ന് മന്ത്രിയേയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് ഇയാള്‍ വിമര്‍ശിച്ചിരുന്നത്. തന്റെ സാമ്പത്തിക ചുറ്റുപാടുകള്‍ എടുത്തു പറഞ്ഞാണ് എല്ലാ സംവീധാനങ്ങളെയും അന്നു ജയദീപ് പരിഹസിച്ചത്.

എന്നാല്‍ ഇപ്പോള്‍ അന്നു പറഞ്ഞതൊക്കെ തിരുത്തിയാണ് ജയദീപിന്റെ ഡയലോഗ്. ജയദീപിന്റെ ആവശ്യത്തിന് കീഴില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ജയദീപിനെ പരിഹസിക്കുന്നവരും കുറവല്ല.

More News

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യ മുഴുവൻ അടുത്ത 5 ദിവസത്തേക്ക് തണുപ്പ് മാറില്ല.  രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുമ്പോൾ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ മൂടൽമഞ്ഞും തുടരാം. ജനുവരി 26 ന് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 5-7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഫെബ്രുവരി 2 വരെ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് ഐഎംഡിയിലെ […]

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത ‘രണ്ട് ‘ ഫെബ്രുവരി 4 ന് ആമസോൺ പ്രൈമിലെത്തുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജിശർമ്മ, ഗോകുലൻ, സുബീഷ്സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, […]

ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിന് അര്‍ഹരായി ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമ്മീഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ഇവര്‍ക്കൊപ്പം സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, എസ്‌ഐമാരായ സാജന്‍ കെ ജോര്‍ജ്, ശശികുമാര്‍ ലക്ഷ്മണന്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു.

ഡല്‍ഹി:  ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ഈ ദിവസം മുതൽ രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. ഇപ്പോൾ ഭരണഘടനയെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ ലിഖിത ഭരണഘടനയിലും മാറ്റങ്ങൾ പലതവണ കണ്ടിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഈ വാക്ക് കാലത്തും സന്ദർഭത്തിലും അവരുടേതായ അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് പോലും ഭരണഘടനയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുണ്ട്. ഭരണഘടന തയ്യാറാക്കാൻ എത്ര സമയമെടുത്തു? ഭരണഘടനയുടെ രൂപീകരണത്തിൽ […]

പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി പ്രവർത്തകസമിതി അംഗം കെ. സാവിത്രി അമ്മയുടെ ഭർത്താവും ദീർഘകാലമായി കൂവപ്പടി ഗണപതിവിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രസിഡന്റുമായിരുന്ന കൂവപ്പടി കളരിയ്ക്കൽ പുതിയേടത്ത് ‘വന്ദന’യിൽ പി.എ. രാമൻപിള്ളയുടെ നിര്യാണത്തിൽ സാന്ദ്രാനന്ദം സത്സംഗസമിതി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൊച്ചി: മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്‌സിന്റെ ആദ്യ സ്റ്റെം സെല്‍ ഉല്‍പ്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം അഥവാ എആര്‍ഡിഎസ് ബാധിച്ച കോവിഡ്-19 രോഗികളിലാണീ മരുന്ന് പരീക്ഷിക്കുന്നത്. ഗുരുതരമായ കോവിഡ്ബാധ മൂലം ശ്വാസകോശത്തെ ദുര്‍ബലപ്പെടുത്തുന്നതും സങ്കീര്‍ണ്ണവുമായ രോഗമാണ് എആര്‍ഡിഎസ്. സ്റ്റെംപ്യൂസെല്‍ മരുന്ന് ശ്വാസകോശങ്ങളുടെ വീക്കം വേഗത്തില്‍ കുറയ്ക്കുകയും വെന്റിലേഷന്റെ സഹായമില്ലാതെ തന്നെ രോഗികളെ […]

ഡൽഹി: തലസ്ഥാനമായ ഡൽഹിയുടെ എക്സൈസ് നയം ഏറെ നാളായി ചർച്ചയിലാണ്. എല്ലാ വാർഡുകളിലും മദ്യശാലകൾ തുറക്കുന്നതിനെതിരെ നേരത്തെ എതിർപ്പുണ്ടായിരുന്നു. ഇപ്പോഴിതാ ഈ നയത്തിന്റെ പുതിയ ചട്ടം വന്നിരിക്കുന്നു. ഡൽഹിയിലെ മദ്യപാനികൾക്ക് ഇതൊരു സന്തോഷവാർത്തയായിരിക്കുമെങ്കിലും രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ, ഡൽഹി സർക്കാർ അതിന്റെ പുതിയ എക്സൈസ് നയത്തിന് കീഴിൽ ഡ്രൈ ഡേകളുടെ എണ്ണം കുറച്ചു. നേരത്തെ, സംസ്ഥാനത്ത് ഒരു വർഷത്തിൽ 21 ഡ്രൈ ഡേകൾ ഉണ്ടായിരുന്നു. അതായത്, ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞുകിടന്നു. എന്നാൽ ഇപ്പോൾ […]

ലഖ്‌നൗ: ഉത്തർപ്രദേശിലെ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍. അടുത്തയാഴ്ച മുതൽ എല്ലാ ജില്ലകളിലും ഇത് പരിശോധിക്കും. ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ (സിഡിഒ), ചീഫ് വെറ്ററിനറി ഓഫീസർ (സിവിഒ), ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ (ഡിപിആർഒ) എന്നിവരെ ഇക്കാര്യം സംബന്ധിച്ച്‌ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം മൃഗങ്ങൾ ചത്താൽ ജില്ലയിലെ സി.വി.ഒ.യും ഡെപ്യൂട്ടി സി.വി.ഒ.യും ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര ഉത്തരവിട്ടിട്ടുണ്ട്. പുതുവർഷത്തിൽ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കുമെന്ന പ്രചാരണം ചീഫ് സെക്രട്ടറി […]

മുണ്ടൂർ: പാലക്കാട് ജില്ലയുടെ വന മേഖലയിൽ നിത്യേന പുലികളുടെ സാന്നിധ്യം. കല്ലടിക്കോട് പറക്കലടിയിൽ ഇന്ന് പുലർച്ചെ ചത്ത നിലയിൽ കാണപ്പെട്ട പുലിക്കുട്ടിയുടെ ജഡം വനപാലകർ കല്ലടിക്കോട് മേലേ പയ്യേനിയിലുള്ള ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. മലയിലേക്കുള്ള വഴിമധ്യേ പറക്കലടി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നാട്ടുകാരാണ് പുലിയെ ചത്ത നിലയിൽ കണ്ടത്. പിന്നീട് റേഞ്ച് ഓഫിസിലെത്തിച്ച് വനപാലകരുടെ നിരീക്ഷണത്തിലാക്കി. ഭക്ഷണം കിട്ടാതെ അവശ നിലയിലായതാണ് മരണ കാരണം എന്നറിയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിച്ചേക്കും. ഒലവക്കോട് ഉമ്മിനിയിൽ […]

error: Content is protected !!